‘ബിപോർജോയ്’ അതിതീവ്രചുഴലിക്കാറ്റായി; 6 ജില്ലകളിൽ യെലോ അലർട്ട്

അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്താൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട 'ബിപോർജോയ്' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നു കേന്ദ്ര കാലാവസ്ഥ…

;

By :  Editor
Update: 2023-06-07 08:43 GMT

അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം എത്താൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട 'ബിപോർജോയ്' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണു ബിപോർജോയ് ചുഴലിക്കാറ്റു മുന്നോട്ടു പോകുന്നത്. അടുത്ത മൂന്നു ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതൽ വേഗതയോടെ വടക്കുദിശയിൽ മുന്നോട്ടു പോകുമെന്നാണു വിലയിരുത്തൽ.

കേരളത്തിൽ മഴ കൂടുതൽ മേഖലയിലേക്കു വ്യാപിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലയുടെ വടക്കുകിഴക്കൻ മേഖലയിലാണു മഴ ഇപ്പോൾ വ്യാപിച്ചിരിക്കുന്നത്. മഴ ശക്തമായതോടെ കേരളത്തിൽ ആറു ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ഇല്ലകളിലാണു യെലോ അലർട്ട്.

Tags:    

Similar News