അർജന്റീനയ്ക്ക് കേരളത്തിലേക്ക് സ്വാഗതം; മത്സരം ഏറ്റെടുത്ത് നടത്താമെന്ന് മന്ത്രി; ഫുട്ബോൾ ട്രയൽസിന് വന്ന പിള്ളേര് ഗ്രൗണ്ടിൽ കേറാതെ ഗേറ്റ് പൂട്ടിയിട്ടത് ഈ കേരളത്തിൽ തന്നെയല്ലേ എന്ന് മന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി വി.അബ്ദുറഹിമാൻ. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം അറിച്ചിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കയ്യിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി…

By :  Editor
Update: 2023-06-23 12:00 GMT

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്കു സ്വാഗതം ചെയ്ത് മന്ത്രി വി.അബ്ദുറഹിമാൻ. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം അറിച്ചിട്ടും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കയ്യിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി പിൻമാറിയിരുന്നു. അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് മന്ത്രി കത്തയച്ചു. കത്തിന്റെ പകർപ്പും വിശദമായ കുറിപ്പും മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെവലിയ ക്യൂ തന്നെ ഉണ്ടായേനെയെന്നും . പണത്തിനും അപ്പുറം നമ്മുടെ ഫുട്ബോളിനുള്ള ഗുണഫലം ആരും കാണാൻ തയാറായില്ലെന്നും . അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയാറാകും. അതു തന്നെയാണ് നമ്മുടെ ഫുട്ബോളിനു നൽകാവുന്ന ഏറ്റവും വലിയ സമ്മാനമെന്നും മന്ത്രി പറയുന്നു.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കുറെ ആളുകൾ രംഗത്ത് എത്തി. ബഹുമാനപ്പെട്ട മന്ത്രിയോട്,കേരളത്തിന് ഒരു പ്രോപ്പർ ഫുട്ബോൾ സ്റ്റേഡിയം ഉണ്ടോയെന്നും ,സൂപ്പർ കപ്പ് നടന്നപ്പോൾ പല ടീമുകൾക്കും ഒരു പരിശീലന ഗ്രൗണ്ട് പോലും കിട്ടിയിട്ടില്ല എന്നും , ട്രിയൽസിന് വന്ന പിള്ളേര് ഗ്രൗണ്ട് പൂട്ടിയിട്ടപ്പോൾ പുറത്തുനിന്നത് ഈ കേരളത്തിൽ തന്നെയല്ലേ, ആദ്യം ഇതുപോലുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ ശരിയാക്കു എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിലൂടെ ചോദ്യങ്ങളാണ് മന്ത്രിയോട് ഫേസ്ബുക്ക് പോസ്റ്റിൽ നിറയുന്നത്.

Tags:    

Similar News