സാരി അഴിഞ്ഞു പോകുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘അതാണ് വേണ്ടത്’ എന്ന് സംവിധായകന് പറഞ്ഞു ! ദുരനുഭവം പങ്കുവെച്ച് ഹേമമാലിനി
ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ സ്വപ്നസുന്ദരിയായിരുന്നു ഹേമമാലിനി. ഇന്ന് രാഷ്ട്രീയത്തില്‍ സജീവമായ 74കാരിയായ ഹേമ കഴിഞ്ഞ കുറേ നാളുകളായി സിനിമാലോകത്തു നിന്ന് വിട്ടു നില്‍ക്കുകയാണ്. എഴുപതുകളില്‍ സിനിമാ ലോകത്ത്…
ഒരുകാലത്ത് ഇന്ത്യന്‍ സിനിമയിലെ സ്വപ്നസുന്ദരിയായിരുന്നു ഹേമമാലിനി. ഇന്ന് രാഷ്ട്രീയത്തില്‍ സജീവമായ 74കാരിയായ ഹേമ കഴിഞ്ഞ കുറേ നാളുകളായി സിനിമാലോകത്തു നിന്ന് വിട്ടു നില്‍ക്കുകയാണ്.
എഴുപതുകളില്‍ സിനിമാ ലോകത്ത് ഹേമ മാലിനിയുണ്ടാക്കിയ തരംഗം ചില്ലറയല്ല. തമിഴ്നാട്ടുകാരിയായ ഹേമ ഹിന്ദി സിനിമാ രംഗത്തെ മുന്‍നിര നായികയായി അതിവേഗം വളര്‍ന്നു.
1963ല്‍ പുറത്തിറങ്ങിയ ഇതു സത്യം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹേമമാലിനി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്.നായികയായി ആദ്യം അഭിനയിക്കുന്നത് 1968 ല്‍ സപ്നോ ക സൗദഗര്‍ എന്ന സിനിമയിലാണ്. പിന്നീട് ഇഷ്ടം പോലെ സിനിമകള്‍ ഹേമയെത്തെടിയെത്തി.
1970ല്‍ തും ഹസീന് മേം ജവാന് എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയ്ക്കൊപ്പം അഭിനയിച്ചു. തുടര്‍ന്ന് നിരവധി സിനിമകളില്‍ വീണ്ടുമൊന്നിച്ചതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു.1980ല്‍ ധര്‍മ്മേന്ദ്ര ഹേമയെ വിവാഹവും ചെയ്തു. വിവാഹ ശേഷവും ഹേമ മാലിനി സിനിമാ രംഗത്ത് സജീവമായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട കരിയറിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹേമമാലിനിയിപ്പോള്.ഒരു കാലത്തും ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ ഹേമമാലിനി തയ്യാറായിരുന്നില്ല. ഇതേക്കുറിച്ച് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ ഒരു സിനിമയ്ക്കിടെയുണ്ടായ അനുഭവവും ഹേമമാലിനി പങ്കുവെക്കുകയാണ്. ഒരു പ്രത്യേക സീന്‍ സംവിധായകന് ഷൂട്ട് ചെയ്യണമായിരുന്നു. സാരിയുടെ പിന് അഴിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഞാനെപ്പോഴും സാരിക്ക് പിന് കുത്തുമായിരുന്നു. പിന് കുത്താതിരുന്നാല്‍ സാരിത്തുമ്പ് അഴിഞ്ഞ് പോകുമെന്ന് ഞാന്‍ പറഞ്ഞു.അതാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് അദ്ദേഹം നല്കിയ മറുപടിയെന്ന് ഹേമ മാലിനി നീരസത്തോടെ ഓര്‍ത്തു.
സിനിമയ്ക്കപ്പുറം ഹേമമാലിനിയുടെ ജീവിതം എപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. അടുത്തിടെ ഭര്‍ത്താവ് ധര്‍മ്മേന്ദ്രയുടെ ആദ്യ ബന്ധത്തിലെ കൊച്ചുമകന്റെ വിവാഹത്തിന് ഹേമ മാലിനി എത്താഞ്ഞത് വാര്‍ത്തയായിരുന്നു. പ്രകാശ് കൗര്‍ എന്നാണ് ധര്‍മ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. ഈ വിവാഹബന്ധം നിലനില്‍ക്കെയാണ് ഹേമ മാലിനിയെ നടന് വിവാഹം ചെയ്തത്.നാല് മക്കളും ആദ്യ വിവാഹത്തില്‍ ധര്‍മ്മേന്ദ്രയ്ക്കുണ്ട്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, വിജേത ഡിയോള്‍, അജീത ഡിയോള്‍ എന്നിവരാണ് പ്രകാശ് കൗര്‍-ധര്‍മ്മേന്ദ്ര ദമ്പതികള്‍ക്ക് പിറന്നത്.ധര്‍മ്മേന്ദ്രയുമായുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തെങ്കിലും ഹേമ മാലിനി തീരുമാനത്തില്‍ ഉറച്ച് നിന്നു.
ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നീ മക്കളും താരദമ്പതികള്‍ക്ക് പിറന്നു. ആഹാനയും ഇഷയും വിവാഹിതരാണ്. 2012 ലാണ് ഇഷ ഡിയോള്‍ വിവാഹിതയായത്. ഭാരത് തക്താനി എന്നാണ് ഇഷയുടെ ഭര്‍ത്താവിന്റെ പേര്. 2014 ല്‍ അഹാന ഡിയോളും വിവാഹിതയായി. വൈഭവ് വൊഹ്റയാണ് അഹാന ഡിയോളിന്റെ ഭര്‍ത്താവ്. ഏറെ നാളുകള്‍ക്ക് ശേഷം റോക്കി ഓര് റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ ധര്‍മ്മേന്ദ്ര വീണ്ടും ബിഗ് സ്ക്രീനിലെത്തുകയാണ്.