നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി എന്ന് സാധിക !

അഭിനയ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായി താരം അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പ്രീതി നേടുകയും ചെയ്യുന്നു.…

;

By :  Editor
Update: 2023-07-12 11:52 GMT

അഭിനയ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായി താരം അഭിനയിക്കുകയും നിറഞ്ഞ പ്രേക്ഷക പ്രീതി നേടുകയും ചെയ്യുന്നു. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. ടെലിവിഷൻ രംഗത്താണ് താരം തുടക്കം കുറിച്ചത്. ഒരുപാട് വർഷങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയ ഇടങ്ങളിലും മോഡലിംഗ് മേഖലയിലും താരം സജീവമായി തുടരുകയാണ്.

ഒരുപാട് മോഡൽ ഫോട്ടോകൾ താരം ഈയടുത്തായി പങ്കുവെക്കുകയും ഫോട്ടോകളെല്ലാം ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ താരത്തിന് ഇണങ്ങുമെന്ന് തെളിയിക്കുന്ന വിധത്തിലാണ് താരത്തിന്റെ ഓരോ ഫോട്ടോ ഷൂട്ടും പുറത്തു വരുന്നത്. ഇത്ര നല്ല ഫോട്ടോകൾ പങ്കുവെക്കുമ്പോഴും മോശപ്പെട്ട കമന്റുകളുമായി പലരും എത്താറുണ്ട് അത്തരക്കാർക്ക് കിടിലൻ മറുപടിയാണ് താരം എപ്പോഴും നൽകാറുള്ളത്.

ഈയടുത്ത് താരം പങ്കുവെച്ചാൽ ചില പോസ്റ്റുകൾക്ക് ഇത്തരത്തിലുള്ള മോശം കമന്റുകൾ വരികയും അതിനു ചുട്ട മറുപടി താരം ഉടനെ തന്നെ നൽകുകയും ചെയ്തതാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഹോട്ട് ലുക്കിലുള്ള കിടിലന്‍ വീഡിയോ പങ്കുവച്ചപ്പോൾ ‘എന്തൊക്കെയോ കാണിച്ചുകൂട്ടുന്നുണ്ട്. തെലുങ്കന്മാര്‍ സിനിമയിലേക്ക് വിളിക്കുമെന്ന് കരുതിയാകും. ഹോ എഹെഡ്…’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ഒന്നുല്ലേലും ഇതൊക്കെ ചെയ്യാനുള്ള നട്ടെല്ല് ഉണ്ടല്ലോ. അല്ലാതെ എന്തെങ്കിലും പറയണമെങ്കിലും ചെയ്യണമെങ്കിലും മറ്റുചിലരെ പോലെ മാസ്‌കിന്റെ ആവശ്യമില്ലല്ലോ. ഗോ എഹെഡ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഇതിന് താരം നൽകിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കയ്യടിക്കുകയാണ്. അതുപോലെ തൊട്ടടുത്ത ദിവസം താരം പങ്കുവെച്ച മേക്കപ്പ് വീഡിയോക്ക് താഴെയും മോശപ്പെട്ട കമന്റുകൾ പ്രത്യക്ഷപ്പെട്ടു. ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നായിരുന്നു ഒരു കമന്റ്.

തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്. നന്ദി എന്നായിരുന്നു താരം അതിന് നല്‍കിയ മറുപടി. വളരെ മോശം ആണ് ഇങ്ങനെ വീഡിയോ എടുത്തു കാണിക്കുന്നത്? എന്താ ഉദ്ദേശം മനസിലായില്ല എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് പ്രൊമോഷന്‍ ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി എന്നായിരുന്നു താരം മറുപടിയായി പറഞ്ഞത്. എന്തായാലും താരത്തിന്റെ ഓരോ മറുപടികൾക്കും ആരാധകരുടെ ഭാഗത്തുനിന്നും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഒരു ഓൺലൈൻ ചാനൽ റിപ്പോർട് ചെയ്യുന്നു

Tags:    

Similar News