10-വയസുകാരിയെ വീട്ടുവേലക്കാരിയാക്കി, ക്രൂര മർദ്ദനവും; വനിതാ പൈലറ്റിനെയും ഭർത്താവിനെയും കൈകാര്യം ചെയ്ത് നാട്ടുകാർ- വീഡിയോ
ന്യൂഡൽഹി; ദ്വാരകയിൽ 10വയസുകാരിയെ വീട്ടുവേലക്കാരിയാക്കി, മർദ്ദിച്ച വനിതാ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ തല്ലിച്ചതച്ചു. രണ്ടുമാസമായി സഹായത്തിന് നിർത്തിയിരുന്ന കുട്ടിയെ ഇവർ ക്രൂരമായി മർദ്ദിക്കുകയായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു.…
;ന്യൂഡൽഹി; ദ്വാരകയിൽ 10വയസുകാരിയെ വീട്ടുവേലക്കാരിയാക്കി, മർദ്ദിച്ച വനിതാ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ തല്ലിച്ചതച്ചു. രണ്ടുമാസമായി സഹായത്തിന് നിർത്തിയിരുന്ന കുട്ടിയെ ഇവർ ക്രൂരമായി മർദ്ദിക്കുകയായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയുമായിരുന്നു.
കുട്ടിയുടെ മുഖത്തടക്കം ക്രൂര മർദ്ദനത്തിന്റെ പാടുകളുണ്ട്. ഇക്കാര്യമറിഞ്ഞ കുട്ടിയുടെ ബന്ധുവും നാട്ടുകാരും ചേർന്ന് വനിതാ പൈലറ്റിന്റെ വീട്ടിലെത്തി ഇവരെയും ഭർത്താവിനെയും നടുറോഡിൽ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് ഇവരുവരെയും പൊതിരെ തല്ലിയത്. യുവാവും എയർ ലൈൻ ജീവനക്കാരനാണ്. പോലീസെത്തിയാണ് ഇവരെ രക്ഷിച്ചത്.
#WATCH | A woman pilot and her husband, also an airline staff, were thrashed by a mob in Delhi's Dwarka for allegedly employing a 10-year-old girl as a domestic help and torturing her.
The girl has been medically examined. Case registered u/s 323,324,342 IPC and Child Labour… pic.twitter.com/qlpH0HuO0z
— ANI (@ANI) July 19, 2023
ഇരുവരെയും പിടികൂടിയ ദ്വാരക പോലീസ് പ്രതികളെ റിമാൻഡ് ചെയ്തു. ഐ.പി.സി സെക്ഷൻ 323,324,342 എന്നിവ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്. ഇതിനൊപ്പം ചൈൽഡ് ലേബർ ആക്ടും ചുമത്തിയിട്ടുണ്ട്. മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയയാക്കിയ കുട്ടിക്ക് കൗൺസിലിംഗും നൽകി