കാസർകോട് സ്കൂളിലേക്ക് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു; 10 വിദ്യാർത്ഥികൾക്ക് പരിക്ക്
കാസർകോട്: ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. കാസർകോട് കറന്തക്കാട് ആയിരുന്നു സംഭവം. 10 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. രാവിലെയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികളുമായി രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു…
;കാസർകോട്: ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. കാസർകോട് കറന്തക്കാട് ആയിരുന്നു സംഭവം. 10 വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
രാവിലെയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികളുമായി രാവിലെ സ്‌കൂളിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആയിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥികൾ ആശുപത്രി വിട്ടു.