പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ; ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന.നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരസംഘത്തിലെ ഒരാളെ സൈന്യം വധിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഭീകരർ…

;

By :  Editor
Update: 2023-08-06 22:41 GMT

ശ്രീനഗർ; ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന.നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരസംഘത്തിലെ ഒരാളെ സൈന്യം വധിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഭീകരർ സെെനികർക്ക് നേരെ വെടിവയ്പ്പും നടത്തിയെന്നാണ് വിവരം. പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. രണ്ടു ഭീകരർക്ക് വെടിയേറ്റെങ്കിലും ഒരാൾ ഓടിമറഞ്ഞതായാണ് വിവരം.

പൂഞ്ച് ജില്ലയിലെ ദിഗ്വാർ മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്.

അതേസമയം കഴിഞ്ഞ ദിവസം ആനന്ത്‌നാഗ് ജില്ലയിൽനിന്ന് നിരോധിത ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ള ഭീകരനെ ഉത്തർപ്രദേശ്‌പോലീസ് പിടികൂടിയിരുന്നു. ഫിർദൗസ് അഹമ്മദ് ദാറാണ് പിടിയിലായത്. ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിദുദ്ധ സ്‌ക്വാഡ് കോക്കർനാഗ് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ലഖ്‌നൗവിൽ എത്തിച്ചു

Similar News