കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ പുതിയ 11 ഷോറൂമുകള്‍ തുറക്കുന്നു

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ 11 പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ആഗോളതലത്തിലുള്ള കല്യാണിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലാണ് തുറക്കുന്നത്.…

By :  Editor
Update: 2023-08-06 04:47 GMT

കൊച്ചി: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഓഗസ്റ്റില്‍ 11 പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ആഗോളതലത്തിലുള്ള കല്യാണിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലാണ് തുറക്കുന്നത്. വിശ്വാസത്തോടും സുതാര്യതയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാല്‍ അടയാളപ്പെടുത്തിയ കല്യാണിന്‍റെ മൂന്ന് പതിറ്റാണ്ട് നീണ്ട യാത്രയിലെ നാഴികക്കല്ലാണ് ജമ്മുവിലെ പുതിയ ഷോറൂം.

ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സാന്നിദ്ധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിന് ഗള്‍ഫിലെ നാല് രാജ്യങ്ങളിലും ഷോറൂമുകളുണ്ട്. നിലവില്‍ തെക്കേയിന്ത്യയില്‍ 76 ഷോറൂമുകളും വടക്കേയിന്ത്യ, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 48 ഷോറൂമുകളും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 23 ഷോറൂമുകളും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 16 ഷോറൂമുകളും ഗള്‍ഫില്‍ 33 ഷോറൂമുകളുമാണുള്ളത്. സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ വിപണികള്‍ക്ക് അപ്പുറത്തേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും ഇന്ത്യയിലെമ്പാടും ഷോറൂമുകള്‍ തുറക്കുന്നതിനുമാണ് കമ്പനി പരിശ്രമിക്കുന്നത്

ബിഹാറിലെ പാറ്റ്ന, നവാഡ, സീതാമാര്‍ഹി, അറാ എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്, പാനിപ്പട്ട് എന്നിവിടങ്ങളിലും ഗുജറാത്തിലെ ആനന്ദിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും മധ്യപ്രദേശിലെ ജബല്‍പൂരിലും മുംബെയിലെ ചെമ്പൂരിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്. ആഗോളതലത്തില്‍ കല്യാണ്‍ ബ്രാന്‍ഡിന്‍റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലെ ചന്നിയില്‍ തുറക്കും. സേവനത്തില്‍ അധിഷ്ഠിതമായ ഷോപ്പിംഗ് അനുഭവവും സവിശേഷമായ രൂപകല്‍പ്പനകളുമായി 2, 3 നിര വിപണികളിലെ സാധ്യതകള്‍ ഉപയോഗിക്കപ്പെടുത്തുന്നതിനാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നത്.

ഒരു കമ്പനിയെന്ന നിലയില്‍ കല്യാണ്‍ ജൂവലേഴ്സ് അനന്യസാധാരണമായ നാഴികക്കല്ലാണ് പിന്നിടുന്നതെന്നും ഈ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കല്യാണ്‍ ജൂവലേഴ്സിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ടി. എസ്. കല്യാണരാമന്‍ പറഞ്ഞു. തൃശൂരിലെ ഒറ്റ സ്റ്റോറില്‍നിന്ന് ആഗോളതലത്തില്‍ ഇരുന്നൂറാമത് ഷോറൂം ജമ്മുവില്‍ തുറക്കുമ്പോള്‍ എല്ലാം അതിശയകരമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്നോട്ടുള്ള യാത്രയിലും വിശ്വാസ്യതയും സുതാര്യതയും ഉയര്‍ത്തിപ്പിടിക്കുന്നതിനും ആഭരണരംഗത്തെ വിശ്വാസ്യതയും സല്‍പ്പേരുമുള്ള ബ്രാന്‍ഡ് എന്ന പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനുമാണ് കല്യാണ്‍ ജൂവലേഴ്സ് പരിശ്രമിക്കുന്നത്. അടുത്തഘട്ട വളര്‍ച്ചയില്‍ ഏറെ സാധ്യതകളുള്ള ടിയര്‍-2, ടിയര്‍ - 3 വിപണികളില്‍ ബ്രാന്‍ഡിന്‍റെ സേവനത്തില്‍ അധിഷ്ഠിതമായ ഷോപ്പിംഗ് അനുഭവവും സവിശേഷമായ രൂപകല്‍പ്പനയും അവതരിപ്പിക്കുമെന്ന് ടി. എസ്. കല്യാണരാമന്‍ പറഞ്ഞു. ആഭരണനിര്‍മ്മാണ രംഗത്ത് ശ്രദ്ധേയമായ വിജയവും പാരമ്പര്യവുമുള്ള മുന്‍നിരക്കാര്‍ എന്ന നിലയില്‍ തുടര്‍ന്നും ഉപയോക്തൃകേന്ദ്രീകൃതമായ രീതി സുപ്രധാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒട്ടേറെ നവീനമായ പാതകള്‍ വെട്ടിത്തുറന്ന് ഇന്ത്യന്‍ ആഭരണവ്യവസായരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്നിരുന്നത് കല്യാണ്‍ ജൂവലേഴ്സാണ്. രണ്ടായിരത്തില്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ സ്വമേധയാ ലഭ്യമാക്കുകയും 2018-ല്‍ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം അവതരിപ്പിക്കുകയും ചെയ്ത കല്യാണ്‍ ജൂവലേഴ്സ് ആഭരണരംഗത്ത് സമഗ്രതയും ഉപയോക്തൃകേന്ദ്രീകൃതമായ പുതിയ നിലവാരങ്ങളും അവതരിപ്പിച്ചു.

ചാഞ്ചല്യമില്ലാത്ത പ്രതിബദ്ധതയും സുതാര്യതയും സമാനതകളില്ലാത്ത ഉപയോക്തൃ സമര്‍പ്പണവും കൈമുതലാക്കി ശക്തമായ അടിത്തറയും മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പുതിയ വികസനപരിപാടിയിലൂടെ തിളക്കമേറിയ ഭാവിയിലേയ്ക്കുള്ള പാതകള്‍ രൂപപ്പെടുത്തുകയാണ് കല്യാണ്‍ ജൂവലേഴ്സ്.

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Tags:    

Similar News