ഈഫൽ ടവറില്‍ ബോംബ് ഭീഷണി: മൂന്ന് നിലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
പാരിസ്: പാരിസിലെ ഈഫൽ ടവറില്‍ ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് മൂന്ന് നിലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന…
;പാരിസ്: പാരിസിലെ ഈഫൽ ടവറില്‍ ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് മൂന്ന് നിലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഉടനെ തന്നെ പൊലീസ് മൂന്നുനിലകളും ടവറിനു തൊട്ടുതാഴെയുള്ള സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ബോംബ് കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്. ഇത്തരം സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാറുണ്ട്. സമാന സാഹചര്യങ്ങളിൽ ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ടെന്നും എന്നാൽ അവ അപൂർവമാണെന്നും അധികൃതർ പറഞ്ഞു. 1889ലാണ് ടവറിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്. ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഈഫൽ ടവര്‍ കഴിഞ്ഞ വർഷം 6.2 ദശലക്ഷം പേരാണ് സന്ദർശിച്ചതെന്നാണ് കണക്കുകള്‍.