ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പാമ്പ്: പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാർ

റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാർത്താ സമ്മേളനത്തിനിടെ പാമ്പ്. വാർത്താസമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി പാമ്പ് എത്തിയത് എല്ലാവരെയും ആശങ്കയിലാക്കി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. തുടർന്ന്…

;

By :  Editor
Update: 2023-08-21 08:29 GMT

റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാർത്താ സമ്മേളനത്തിനിടെ പാമ്പ്. വാർത്താസമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി പാമ്പ് എത്തിയത് എല്ലാവരെയും ആശങ്കയിലാക്കി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. തുടർന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പരിഭ്രാന്തരായി.

എന്നാൽ, പാമ്പിനെ കണ്ട് ഒപ്പമുണ്ടായിരുന്നവർ വിരണ്ടപ്പോഴും ഭൂപേഷ് ബാഗൽ കൂളായിരുന്നു. പാമ്പിനെ ഉപദ്രവിക്കാൻ തുനിഞ്ഞവരെ അദ്ദേഹം വിലക്കി. അതിനെ ഉപദ്രവിക്കരുതെന്നും പോകാൻ അനുവദിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ ബാഗിലേക്കി എവിടെയെങ്കിലും കൊണ്ടുപോയി വിടാനായിരുന്നു സ്ഥലത്തുണ്ടായിരുന്നവരോട് അദ്ദേഹം നൽകിയ നിർദ്ദേശം.

Tags:    

Similar News