ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ

പാലക്കാട്: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് അനുശ്രീ ചോദിച്ചു.…

;

By :  Editor
Update: 2023-08-22 11:13 GMT

പാലക്കാട്: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് അനുശ്രീ ചോദിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെയാണ് തന്റെ പ്രതിഷേധം എന്നും ആദ്യമായിട്ടാണ് അ‍ങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അനുശ്രീ പറഞ്ഞു.

അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ;

‘ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞുവെന്ന് കരുതി ഒരു വിശ്വാസി അവിശ്വാസി ആകുന്നില്ല. നമ്മൾ ജനിച്ചപ്പോൾ മുതൽ കണ്ട കാര്യങ്ങളും, കണ്ടു വളരുന്ന ആചാരാനുഷ്ഠാനങ്ങളും ഉണ്ട്. എത്രയോ കാലം കൊണ്ട് വിശ്വാസി ആയവരാണ് നമ്മൾ. ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി ഒക്കെ മിത്താണ്.

നമ്മൾ സഹിക്കുമോ?. സഹിക്കില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ എന്റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ടു വന്നത്. ആദ്യമായിട്ടാണ് അ‍ങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.’

Full View

ഹിന്ദു മതത്തിൽ പിറന്ന കുട്ടിയായതിനാൽ അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാനിക്കുന്നുവെന്ന് പറയുന്നതിൽ നമ്മൾ ആരെയാണ് പേടിക്കുന്നത്. ആരെയും പേടിക്കരുത്. ഞാൻ ഇങ്ങനെ പേടിച്ചാൽ നമ്മൾ ഓരോരുത്തരും പേടിക്കും. അതുകൊണ്ട് അങ്ങനെ ഒരു പേടി നമ്മൾക്ക് ഉണ്ടാകരുത്. എന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ ഞാൻ എനിക്ക് കഴിയും വിധം പ്രതിഷേധിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.’

Tags:    

Similar News