ആശുപത്രിയിലെ ഓണാഘോഷത്തിനിടെ കടന്നലാക്രമണം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കുത്തേറ്റു
പാലക്കാട്: ഓണാഘോഷത്തിനിടെ താലൂക്ക് ആശുപത്രിയില്‍ കടന്നലാക്രമണം ഉണ്ടായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടന്നലിന്റെ കുത്തേറ്റ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അതേ ആശുപത്രിയില്‍ തന്നെ…
;പാലക്കാട്: ഓണാഘോഷത്തിനിടെ താലൂക്ക് ആശുപത്രിയില്‍ കടന്നലാക്രമണം ഉണ്ടായി. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. കടന്നലിന്റെ കുത്തേറ്റ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടി.
കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയില്‍ നടന്ന ഓണാഘോഷത്തില്‍ അറുപത് ജീവനക്കാരാണ് പങ്കെടുത്തത്. ഒപി കെട്ടിടത്തിന് മുകള്‍ നിലയിലെ തുറന്ന സ്ഥലത്തു വെച്ചായിരുന്നു ഓണാഘോഷം. ഇതിനിടയില്‍ കടന്നലുകള്‍ കൂട്ടമായി ഇളകിയെത്തി ജീവനക്കാരെ കുത്തുകയായിരുന്നു. കുത്തേറ്റ ജീവനക്കാര്‍ ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സ തേടുകയായിരുന്നു.