കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയില്‍വേ; പുതിയ ഡിസൈൻ റേക്ക് ദക്ഷിണ റെയില്‍വേക്ക്

ചെന്നൈ: കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട്…

By :  Editor
Update: 2023-08-30 03:08 GMT

ചെന്നൈ: കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ബുധനാഴ്ച വെെകീട്ട് മം​ഗലാപുരത്തേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകൾ പരിഗണനയിലുണ്ട്. മം​ഗലാപുരം-തിരുവനന്തപുരം, മം​ഗലാപുരം-എറണാകുളം റൂട്ടുമാണ് നിലവിൽ പരി​ഗണനയിൽ. ഇവയിൽ മം​ഗലാപുരം-തിരുവനന്തപുരം പ്രാവർത്തികമാക്കണമെങ്കിൽ രണ്ട് റേക്കുകൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.

ഏറെനാളായി രണ്ടാമത്തെ വന്ദേഭാരതിനായി കേരളം കാത്തിരിപ്പിലാണ്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്നാണു റെയിൽവേ പറയുന്നത്. വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് നൽകിയിരുന്നു. മംഗളൂരു – തിരുവനന്തപുരം, എറണാകുളം – ബെംഗളൂരു, തിരുനെൽവേലി – ചെന്നൈ, കോയമ്പത്തൂർ – തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സർവീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്.
Tags:    

Similar News