തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: നാലംഗ സംഘം അറസ്റ്റിൽ, 2 പേര്‍ ഒളിവിൽ
തൃശൂർ: തൃശൂർ മൂർക്കനിക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികൾ അറസ്റ്റിൽ. അഖിൽ എന്ന യുവാവിനെ കുത്തിക്കൊന്ന നാലംഗ സംഘമാണ് അറസ്റ്റിലായത്. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്,…
;തൃശൂർ: തൃശൂർ മൂർക്കനിക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികൾ അറസ്റ്റിൽ. അഖിൽ എന്ന യുവാവിനെ കുത്തിക്കൊന്ന നാലംഗ സംഘമാണ് അറസ്റ്റിലായത്. കൊഴുക്കുള്ളി സ്വദേശികളായ അനന്തകൃഷ്ണൻ, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. ഇരട്ടസഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്. കുത്തേറ്റ മുളയം സ്വദേശി ജിതിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്.
മൂർക്കനിക്കര വായനശാലയുടെ കുമ്മാട്ടി ആഘോഷത്തിനിടെയാണ് സംഭവം. ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ 28കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികൾക്കായി ഉള്ള തെരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.