ഭരണഘടനയിൽ ‘ഇന്ത്യ, അതാണ് ഭാരതം’: ജി20 ക്ഷണക്കത്ത് സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് ജയശങ്കർ

ഡൽഹി: ഭരണഘടനയിൽ ‘ഇന്ത്യ, അതാണ് ഭാരതം’ എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജി20 ഉച്ചകോടിയുടെ ക്ഷണക്കത്ത് സംബന്ധിച്ച വിവാദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി20 ഉച്ചകോടിയുടെ…

;

By :  Editor
Update: 2023-09-05 23:49 GMT

ഡൽഹി: ഭരണഘടനയിൽ ‘ഇന്ത്യ, അതാണ് ഭാരതം’ എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജി20 ഉച്ചകോടിയുടെ ക്ഷണക്കത്ത് സംബന്ധിച്ച വിവാദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി20 ഉച്ചകോടിയുടെ ക്ഷണക്കത്ത്, മോദി സർക്കാർ ഇന്ത്യയെ ഉപേക്ഷിച്ച് ഭാരതം എന്ന് രാജ്യത്തിന്റെ പേരായി നിലനിർത്തുന്നതിന് മുന്നോടിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം വൻ വിവാദം ഉയർത്തിയിരുന്നു.

ജി 20യുമായി ബന്ധപ്പെട്ട ചില രേഖകളിൽ രാജ്യത്തിന്റെ പേരായി ഭാരത് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ബോധപൂർവമായ തീരുമാനമായിരുന്നു എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതോടെ, സെപ്തംബർ 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച വിഷയം ഉയർന്നുവന്നേക്കുമെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂടിയിരുന്നു.

Tags:    

Similar News