70 ലക്ഷത്തിന്റെ തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ

കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി 70 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​മാ​ൻ​ഡി​ൽ. കെ.​എ​സ്.​എ​ഫ്.​ഇ മാ​ല​ക്ക​ല്ല് ശാ​ഖ മാ​നേ​ജ​ർ ദി​വ്യ​യു​ടെ പ​രാ​തി​യി​ൽ രാ​ജ​പു​രം…

By :  Editor
Update: 2023-10-06 04:18 GMT

കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ പ​ണ​യ​പ്പെ​ടു​ത്തി 70 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​മാ​ൻ​ഡി​ൽ. കെ.​എ​സ്.​എ​ഫ്.​ഇ മാ​ല​ക്ക​ല്ല് ശാ​ഖ മാ​നേ​ജ​ർ ദി​വ്യ​യു​ടെ പ​രാ​തി​യി​ൽ രാ​ജ​പു​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വ​ഞ്ച​നാ​ക്കേ​സി​ൽ ചി​ത്താ​രി​യി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ഇ​സ്മ​യി​ൽ ചി​ത്താ​രി​യെ​യാ​ണ് ഹോ​സ് ദു​ർ​ഗ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

കെ.​എ​സ്.​എ​ഫ്.​ഇ മാ​ല​ക്ക​ല്ല് ശാ​ഖ​യി​ലെ വി​വി​ധ ചി​ട്ടി​ക​ളി​ൽ നി​ന്നാ​യി 70 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് കേ​സ്. ഇ​സ്മ​യി​ല​ട​ക്കം എ​ട്ടു​പേ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്. മേ​യ് മാ​സ​ത്തി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ ഇ​സ്മ​യി​ൽ ചി​ത്താ​രി​യ​ട​ക്കം ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചി​രു​ന്നു.

കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച് പൊ​ലീ​സി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ​ടു​വെ​ച്ച ആ​ധാ​ര​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ മ​റ്റ് പ്ര​തി​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കീ​ഴ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

Tags:    

Similar News