10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി

ബെംഗളൂരു: നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്.കണ്ണിങ്ഹാം റോഡിൽ…

By :  Editor
Update: 2023-10-06 07:05 GMT

ബെംഗളൂരു: നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്.കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു.

ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാത്തത് ഇത് ആദ്യത്തെ സംഭവമല്ല.

കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലെഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായി. ഈ സംഭവത്തിന് സമീപമുള്ള ഒരു വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്.

Tags:    

Similar News