സമസ്ത നേതാവിന് എതിരെ തട്ടം മാറ്റി പ്രതിഷേധിച്ച് വിപി സുഹറ; വേദിയില്‍ നിന്ന് ഇറക്കിവിട്ടു, അധിക്ഷേപിച്ചെന്ന് പരാതി
കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധിച്ച സാമൂഹ്യപ്രവര്‍ത്തക വിപി സുഹറയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. നല്ലളം സ്‌കൂളില്‍ നടന്ന…
;By : Editor
Update: 2023-10-08 09:07 GMT
കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ 'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശത്തിന് എതിരെ തട്ടം നീക്കി പ്രതിഷേധിച്ച സാമൂഹ്യപ്രവര്‍ത്തക വിപി സുഹറയെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. നല്ലളം സ്‌കൂളില്‍ നടന്ന കുടുംബശ്രീ തിരികെ സ്‌കൂളിലേക്ക് പരിപാടിക്കിടെയാണ് സംഭവം.
പരിപാടിയില്‍ അതിഥി ആയിരുന്നു സുഹറ. പ്രസംഗത്തിനിടെ, ഉമര്‍ ഫൈസിയുടെ mukkam-umar-faizi പരാമര്‍ശം ചൂണ്ടിക്കാടിയ സുഹറ, തട്ടം മാറ്റി പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ, പിടിഎ പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ഇതിനെ എതിര്‍ത്ത് രംഗത്തെത്തി. പരിപാടിയില്‍ നിന്ന് പോകാന്‍ സംഘാടകര്‍ സുഹറയോട് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് വേദിവിട്ട സുഹറ, v-p-suhra പിടിഎ പ്രസിഡന്റ് അധിക്ഷേപിച്ചു എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുസ്ലിം സ്ത്രീകളെ തട്ടമിടാതെ അഴിഞ്ഞാടന്‍ വിടില്ലന്ന് ഉമര്‍ ഫൈസി പറഞ്ഞത്.