വനിതകള്‍ക്ക് സൗജന്യ തയ്യല്‍, സംരംഭകത്വ പരിശീലനവുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് തയ്യല്‍, സംരഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. മൂന്നര മാസം നീണ്ടു നില്‍ക്കുന്ന പ്രത്യേക കോഴ്സിന് തെരഞ്ഞെടുത്ത 30…
By : Editor
Update: 2023-10-05 00:01 GMT
കൊച്ചി: ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് തയ്യല്‍, സംരഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. മൂന്നര മാസം നീണ്ടു നില്‍ക്കുന്ന പ്രത്യേക കോഴ്സിന് തെരഞ്ഞെടുത്ത 30 പേര്‍ക്കാണ് അവസരം. 18നും 40നുമിടയില്‍ വയസ്സുള്ള, വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം കവിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.
അങ്കമാലിയിലെ ഡി പോള്‍ ക്യാമ്പസില്‍ ഫെഡറല്‍ സ്കില്‍ അക്കാഡമി ആണ് പരീശീലന കോഴ്സ് സംഘടിപ്പിക്കുന്നത്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെക്ടര്‍ സ്കില്‍ കൗണ്‍സിലിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എങ്ങനെ സ്വയം സംരംഭം തുടങ്ങാം, സാമ്പത്തികം കൈകാര്യം ചെയ്യേണ്ട രീതികള്‍, വിപണനം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 9895756390 എന്ന നമ്പരില്‍ രാവിലെ പത്തിനും വൈകീട്ട് നാലിനുമിടയില്‍ വിളിക്കുകയോ വാട്സാപ്പില്‍ ബന്ധപ്പെടുകയോ ചെയ്യാം.