ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാലസ്തീന് പിന്തുണയുമായി കോൺഗ്രസ്

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാലസ്തീന് പിന്തുണയുമായി കോൺഗ്രസ്. പ്രവർത്തക സമിതിയിൽ പാലസ്തീൻ അനുകൂല പ്രമേയം പാസാക്കിയാണ് പിന്തുണ അറിയിച്ചത്. പാലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന…

By :  Editor
Update: 2023-10-09 10:55 GMT

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാലസ്തീന് പിന്തുണയുമായി കോൺഗ്രസ്. പ്രവർത്തക സമിതിയിൽ പാലസ്തീൻ അനുകൂല പ്രമേയം പാസാക്കിയാണ് പിന്തുണ അറിയിച്ചത്. പാലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന പ്രമേയം എന്നാണ് വാദം. മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനൊപ്പം മധ്യസ്ഥ ചര്‍ച്ചകളും ഉടന്‍ ആരംഭിക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പാലസ്തീൻ ഭീകരസംഘടന ഹമാസിന്റെ ക്രൂരതയെ അപലപിച്ചെങ്കിലും വളരെ വേഗം നിലപാട് മാറുകയും പാലസ്തീനെ പിന്തുണക്കുകയുമായിരുന്നു കോൺഗ്രസ്. അതേസമയം ഭാരതം ഇസ്രായേലിനൊപ്പമാണ് എന്ന കൃത്യമായ നിലപാട് അറിയിച്ചിരുന്നു. പാലസ്തീന് വേണ്ടി വാദിക്കുന്ന മറ്റൊരു രാഷ്‌ട്രീയ പാർട്ടി ഇടതുപക്ഷമാണ്.

അതിനിടെ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതുവരേയും തീരുമാനമെടുത്തിട്ടില്ല. ഇസ്രായേലിലുളള ഇന്ത്യന്‍ പൗരന്‍മാരുമായി എംബസി വഴി ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. എംബസികളില്‍ നിന്നുള്ള വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം ശേഖരിക്കുന്നുണ്ട്.

Tags:    

Similar News