ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് മോദി; മോദിയെ ഫോണിൽ വിളിച്ച് നെതന്യാഹു
'India stands with Israel': PM Modi speaks to Israeli PM on Hamas attacks Prime Minister Narendra Modi spoke to Israeli…
;'India stands with Israel': PM Modi speaks to Israeli PM on Hamas attacks
Prime Minister Narendra Modi spoke to Israeli Prime Minister Benjamin Netanyahu over the phone and said that India condemns "terrorism in all its forms" amid the ongoing war between Israel and Palestinian terrorist group Hamas.
ഡൽഹി: ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് ഇന്ത്യ. ഇസ്രയേലിനൊപ്പം ഇന്ത്യ ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.
ഇന്ത്യ എല്ലാത്തരത്തിലുമുള്ള തീവ്രവാദത്തെ ശക്തമായും അസന്നിദ്ധമായും എതിര്‍ക്കുന്നുവെന്ന് മോദി വ്യക്തമാക്കി.
ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെതന്യാഹു വിളിച്ചത്. വിഷമഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി നെതന്യാഹുവിന് ഉറപ്പ് നല്‍കി.
നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ നല്‍കുന്നതില്‍ നെതന്യാഹുവിനോട് ഫോണില്‍ നന്ദി അറിയിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ഈ വിഷമഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുന്നു. ഇന്ത്യ എല്ലാതരത്തിലുള്ള തീവ്രവാദത്തെയും അതിന്റെ ആശയവത്കരണത്തെയും ശക്തമായും അസന്നിഗ്ധമായും എതിര്‍ക്കുന്നു എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.