അറബ്, ഗള്‍ഫ് മേഖലയില്‍ സമ്പന്ന രാജ്യങ്ങളില്‍ കുവൈറ്റ് ഒന്നാം സ്ഥാനത്ത്
കുവൈറ്റ്: അറബ്, ഗള്‍ഫ് മേഖലയില്‍ സമ്പന്ന രാജ്യങ്ങളില്‍ കുവൈറ്റ് ഒന്നാം സ്ഥാനത്ത്. ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ കുവൈറ്റിന് നാലാം സ്ഥാനം. പ്രതിശീര്‍ഷ മൊത്തം ആഭ്യന്തര വരുമാനം (ജി…
കുവൈറ്റ്: അറബ്, ഗള്‍ഫ് മേഖലയില്‍ സമ്പന്ന രാജ്യങ്ങളില്‍ കുവൈറ്റ് ഒന്നാം സ്ഥാനത്ത്. ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ കുവൈറ്റിന് നാലാം സ്ഥാനം. പ്രതിശീര്‍ഷ മൊത്തം ആഭ്യന്തര വരുമാനം (ജി എന്‍ ഐ) അടിസ്ഥാനപ്പെടുത്തിയാണ് കുവൈറ്റിന് നാലാം സ്ഥാനം അര്‍ഹമായത്. ലോകബാങ്ക് കണക്കുകള്‍ അടിസ്ഥാനമാക്കി വാള്‍സ്ട്രീറ്റ് പ്രസിദ്ധീകരിച്ച കണക്കിലാണ് ഈ വിവരമുള്ളത്.
131 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്. കുവൈറ്റിന്റെ പ്രതിശീര്‍ഷ മൊത്തം ആഭ്യന്തര വരുമാനം 74,107 ഡോളറാണ്(51. 1 ലക്ഷം രൂപ). കുവൈറ്റിന്റെ വരുമാനമാര്‍ഗ്ഗം എണ്ണയാണ്.
കുവൈറ്റിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 44% എണ്ണ വരുമാനത്തില്‍ നിന്നുള്ളതാണ്. എണ്ണ വിലയിണ്ടായ ഇടിവില്‍ കുവൈറ്റില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിലും ഇടിവുണ്ടാക്കിയിട്ടുണ്ട്.