ഫോണ്‍ വിളിയെചൊല്ലി തർക്കം; ലഹരിക്കടിമയായ മകന്റെ അടിയേറ്റ് അമ്മ മരിച്ചു
കാസർക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. മകന്‍ സുജിത്ത്(34) ആണ് രുഗ്മിണിയെ തലയ്ക്ക് മാരകമായി അടിച്ചും…
കാസർക്കോട്: മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. നിലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. മകന്‍ സുജിത്ത്(34) ആണ് രുഗ്മിണിയെ തലയ്ക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്. സംഭവത്തിൽ സുജിത്തിനെ കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ നീലേശ്വരം ഇൻസ്പെക്ടർ കെ പ്രേംസദൻ അറസ്റ്റു ചെയ്ത സുജിത്തിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വൈകല്യമുളളതായി ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കോടതി മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്.
സുജിത് അമിതമായി ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. നേരത്തെ വധശ്രമത്തിന് അറസ്റ്റിലായ സുജിത്തിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.രുഗ്മണിക്ക് മറ്റൊരു മകനുമുണ്ട് .