എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട: എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. എരുമേലി-പമ്പ പാതയിലെ കണമല അട്ടിവളവിലാണ് ഇന്ന് പുലർച്ചെ 6.15ഓടെ അപകടമുണ്ടായത്. കർണാടക സ്വദേശികളായ തീർത്ഥാടകരുടെ…
By : Editor
Update: 2023-10-17 21:09 GMT
പത്തനംതിട്ട: എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. എരുമേലി-പമ്പ പാതയിലെ കണമല അട്ടിവളവിലാണ് ഇന്ന് പുലർച്ചെ 6.15ഓടെ അപകടമുണ്ടായത്. കർണാടക സ്വദേശികളായ തീർത്ഥാടകരുടെ ബസാണ് നിയന്ത്രണംവിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞത്.
ആർക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. ബസ് റോഡിന് കുറുകെ മറിഞ്ഞതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.