ശബരിമല തീര്‍ത്ഥാടകര്‍ അലങ്കരിച്ച വാഹനത്തിലെത്തിയാല്‍ പിഴ ഈടാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: അലങ്കരിച്ച വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പൂക്കളും ഇലകളും വെച്ച് വാഹനങ്ങള്‍ ഇത്തരത്തില്‍ അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.…
കൊച്ചി: അലങ്കരിച്ച വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പൂക്കളും ഇലകളും വെച്ച് വാഹനങ്ങള്‍ ഇത്തരത്തില്‍ അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ പുഷ്പാലങ്കരങ്ങളോടെയാണ് എത്താറുള്ളത്. പ്രധാന ഇടത്താവളങ്ങളില്‍ പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകളും വലിയ രീതിയില്‍ അലങ്കരിച്ചാണ് സര്‍വീസ് നടത്താറുള്ളത്. ഇത്തരത്തില്‍ യാതൊരു വിധ അലങ്കാരങ്ങളും വാഹനങ്ങളില്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി.