മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതി; സുരേഷ്​ ​ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഇന്ന്…

;

By :  Editor
Update: 2023-10-28 10:03 GMT

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് മാധ്യമ പ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചു.

താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Tags:    

Similar News