ജ്വല്ലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ സംഘടന രൂപീകരിച്ചു; ഡോ.മുഹമ്മദ് മൻസൂർ പ്രസിഡന്‍റ്
ജ്വല്ലറി ഉടമകള്‍, ജീവനക്കാര്‍, ജ്വല്ലറി നിർമാണ ജീവനക്കാര്‍ എന്നിവര്‍ക്കായി ഗോൾഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ gdjmma എന്ന സംഘടന രൂപീകരിച്ചു. സംഘടനയുടെ ആൾ…
;ജ്വല്ലറി ഉടമകള്‍, ജീവനക്കാര്‍, ജ്വല്ലറി നിർമാണ ജീവനക്കാര്‍ എന്നിവര്‍ക്കായി ഗോൾഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി മാനുഫാക്ച്ചറിങ് മർച്ചന്റ് അസോസിയേഷൻ gdjmma എന്ന സംഘടന രൂപീകരിച്ചു. സംഘടനയുടെ ആൾ കേരള പ്രസിഡന്റായി ഡോ.മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിനെ തിരഞ്ഞെടുത്തു. അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാനായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിനെ ഏകകണ്ഠമായാണ് പ്രസിഡന്‍റായി തിരഞ്ഞെടുത്തത്.
അസംഘടിതരായ ജുവലറി ഉടമകളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനും ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനു വേണ്ടിയാണ് ഗോൾഡ് ആൻഡ് ഡയമണ്ട് ജുവൽറി മാനുഫാക്ച്ചറിംഗ് മർച്ചന്റ് അസോസിയേഷൻ (GDJMMA) എന്ന സംഘടന രൂപീകരിച്ചത് എന്ന് ഇവർ അറിയിച്ചു