ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കം
മോസ്‌കോ: ഫിഫ ലോകകപ്പ് 2018 ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. പ്രീ ക്വാര്‍ട്ടറിനു ശേഷം എട്ടു ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക.…
;മോസ്‌കോ: ഫിഫ ലോകകപ്പ് 2018 ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. പ്രീ ക്വാര്‍ട്ടറിനു ശേഷം എട്ടു ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുക. വെള്ളിയാഴ്ച വൈകീട്ട് ഏഴരയ്ക്ക് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ യുവത്വവും യുറൂഗ്വെയുടെ പരിചയ സമ്പത്തും തമ്മിലാണ് ഏറ്റുമുട്ടുന്നത്.
ആക്രമണവും പ്രതിരോധവും സന്തുലിതമായ സംഘമാണ് യുറൂഗ്വെ. ഡീഗോ ഗോഡിനും ഗിമിനെസും നയിക്കുന്ന പ്രതിരോധം നാല് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. മറുവശത്ത് കിലിയന്‍ എംബാപ്പെയുടെ ഫോം ഫ്രാന്‍സിന് ഏറെ പ്രതീക്ഷ നല്‍കുന്നു. കൂട്ടിന് ഗ്രീസ്മാനും കൂടി ചേരുമ്പോള്‍ യുറൂഗ്വെ പ്രതിരോധത്തിന് പണി കൂടും.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ബെല്‍ജിയത്തെ നേരിടും. രാത്രി 11.30 നാണ് മത്സരം.