ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍; ചെറുത്തുനില്‍പ്പുമായി ഹമാസ്

ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്‍റെ ഹൃദയഭാഗത്തേക്ക് സൈന്യം അടുക്കുന്നതോടെ മരണസംഖ്യ കുതിച്ചുയര്‍ന്നേക്കാം. ഗറില യുദ്ധമുറകളിലൂടെ ചെറുത്തുനില്‍പ് തുടരുകയാണ് ഹമാസ്.…

By :  Editor
Update: 2023-11-03 04:48 GMT

ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്‍റെ ഹൃദയഭാഗത്തേക്ക് സൈന്യം അടുക്കുന്നതോടെ മരണസംഖ്യ കുതിച്ചുയര്‍ന്നേക്കാം. ഗറില യുദ്ധമുറകളിലൂടെ ചെറുത്തുനില്‍പ് തുടരുകയാണ് ഹമാസ്. ഭൂഗര്‍ഭ തുരങ്കങ്ങളിലും വീടുകളിലും ഒളിച്ചിരുന്നതാണ് പ്രതിരോധം. ബുറേജി അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മരണം 20 ആയി. യുദ്ധത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം 9000 കടന്നു.

ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതില്‍ ആശങ്ക അറിയിച്ച് ലോകാരോഗ്യസംഘടന. ആയിരത്തിലേറെ ഡയാലിസിസ് രോഗികള്‍ ദുരിതത്തിലാണ്. ഗാസ സിറ്റിയിലെ വലിയ ആശുപത്രിയുടെ പ്രവര്‍ത്തനവും മണിക്കൂറുകള്‍ക്കകം നിലയ്ക്കും. ഇന്ധനം തീരുന്നതിനാല്‍ വൈദ്യുതി മുടങ്ങുന്നതാണ് കാരണം

Tags:    

Similar News