നിപ്പ വൈറസ്: കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധനം യുഎഇ പിന്‍വലിച്ചു

നിപ്പ വൈറസ് ബാധയെ തുടര്‍ന്നു കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുഎഇ പിന്‍വലിച്ചു. കഴിഞ്ഞ മാസം 29 ന് ആണു യുഎഇ കാലാവസ്ഥാമാറ്റം, പരിസ്ഥിതി…

By :  Editor
Update: 2018-07-05 04:33 GMT

നിപ്പ വൈറസ് ബാധയെ തുടര്‍ന്നു കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യുഎഇ പിന്‍വലിച്ചു. കഴിഞ്ഞ മാസം 29 ന് ആണു യുഎഇ കാലാവസ്ഥാമാറ്റം, പരിസ്ഥിതി മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.

കേരളത്തില്‍ നിപ്പാ വൈറസ് പടരുന്നതായുള്ള ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിരോധനം.

കേരളത്തില്‍നിന്നു യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്ന പഴം, പച്ചക്കറി എന്നിവ നിപ്പ വൈറസ് വിമുക്തമാണെന്ന സര്‍ട്ടിഫിക്കറ്റും അധികരേഖയായി സമര്‍പ്പിക്കണമെന്നും കാലാവസ്ഥാമാറ്റം, പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍നിന്നുള്ള പച്ചക്കറിക്കു നിരോധനമുണ്ടായിരുന്നെങ്കിലും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറിക്കും വിലക്കുണ്ടായിരുന്നില്ല.

നിപ്പാ വൈറസ് ബാധയെ തുടര്‍ന്നു കേരളത്തിലേക്കുള്ള യാത്ര സംബന്ധിച്ച് നേരത്തെ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഇതുകൂടാതെയായിരുന്നു പഴം, പച്ചക്കറി കയറ്റുമതി നിരോധനം.

Similar News