ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ വളഞ്ഞ് ഇസ്രായേൽ സൈന്യം

ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ ഇ​സ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ട്. അൽ റൻതീസി കുട്ടികളുടെ ആ​ശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ…

;

By :  Editor
Update: 2023-11-10 19:09 GMT

ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ ഇ​സ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ട്. അൽ റൻതീസി കുട്ടികളുടെ ആ​ശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്.

അൽ ശിഫ ആശുപത്രിക്കടിയിൽ ഹമാസിന്റെ സൈനിക നിയ​ന്ത്രണ കേന്ദ്രവും ഭൂഗർഭ തുരങ്കങ്ങളുമുണ്ടെന്നാണ് ഇസ്രായേൽ ആരോപണം. ഇക്കാര്യം ഹമാസ് നിഷേധിച്ചിട്ടിട്ടുണ്ട്. ഗസ്സയിൽ ഇതുവരെ 21 ആശുപത്രികളാണ് ഇസ്രായേൽ ആക്രമണത്തിൽ തകർന്നും മറ്റും പൂട്ടിയതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്റ അറിയിച്ചു.

ആശുപത്രികളുടെ 100 മീറ്റർ പരിധിയിൽ കവചിതവാഹനങ്ങളും ടാങ്കുകളും നിലയുറപ്പിച്ചിട്ടുണ്ട്.അൽഖുദ്സ് ആശുപത്രിക്കുനേരെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 20 പേർക്കു പരുക്കേറ്റെന്നും റെഡ് ക്രോസ് അറിയിച്ചു.

Tags:    

Similar News