കർഷകരോടുള്ള അവഗണനയുടെ അവസാന ഇരയാണ് പ്രസാദ്, സംസ്ഥാനത്ത് ഭയാനകമായ സാമ്പത്തികപ്രതിസന്ധി- വി.ഡി സതീശൻ
കൊച്ചി: കർഷകരോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.…
കൊച്ചി: കർഷകരോട് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. കടക്കെണിമൂലം ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിച്ച പണം കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. പി.ആര്‍.എസ് വഴിയാണ് പണം നല്‍കുന്നത്. എന്നാല്‍, ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ ഈ രീതിയില്‍ കൊടുക്കുന്ന പണം വായ്പയായിട്ടാണ് കണക്കാക്കുന്നത്. അതെല്ലാം സിബില്‍ റേറ്റിങ് ബാധകമാകുന്നതോടെ കര്‍ഷകന് മറ്റൊരു വായ്പയും ലഭിക്കാതാകുന്നു.