മധുരപ്രതികാരം; ന്യൂസീലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ ; ഷമിക്ക് 7 വിക്കറ്റ്
കഴിഞ്ഞ ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തോട് ന്യൂസീലൻഡിനോട് കണക്കു തീർത്ത് ഇന്ത്യ. അന്ന് ഓൾഡ് ട്രാഫോർഡിലേറ്റ പരാജയത്തിന്റെ പ്രകാരം ഇന്ന് വാങ്കഡെയില്‍ തീർത്തു. സൂപ്പർ താരം വിരാട് കോലിയും…
;കഴിഞ്ഞ ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തോട് ന്യൂസീലൻഡിനോട് കണക്കു തീർത്ത് ഇന്ത്യ. അന്ന് ഓൾഡ് ട്രാഫോർഡിലേറ്റ പരാജയത്തിന്റെ പ്രകാരം ഇന്ന് വാങ്കഡെയില്‍ തീർത്തു. സൂപ്പർ താരം വിരാട് കോലിയും ശ്രേയസ് അയ്യരും ബാറ്റിങ്ങിലും പേസർ മുഹമ്മദ് ഷമി ബോളിങ്ങിലും തിളങ്ങിയപ്പോൾ കിവീസിനെതിരെ 70 റണ്‍സിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലൻഡിന്റെ മറുപടി 327 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ – 50 ഓവറിൽ 4ന് 397. ന്യൂസീലൻഡ് – 48.5 ഓവറിൽ 327ന് പുറത്ത്.
വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.