ഐ.​ടി.​ബി പൊ​ലീ​സ് ഫോ​ഴ്സി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അവസരം

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഇ​ന്തോ-​തി​ബ​ത്ത​ൻ ബോ​ർ​ഡ​ർ പൊ​ലീ​സ് ഫോ​ഴ്സി​ൽ (ഐ.ടി.ബി.പി) കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം. ഗ്രൂ​പ് സി ​നോ​ൺ​ഗ​സ​റ്റ​ഡ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കോ​ൺ​സ്റ്റ​ബ്ൾ (ജ​ന​റ​ൽ ഡ്യൂ​ട്ടി) ത​സ്തി​ക​യി​ൽ സ്​​പോ​ർ​ട്സ്…

By :  Editor
Update: 2023-11-16 22:09 GMT

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ഇ​ന്തോ-​തി​ബ​ത്ത​ൻ ബോ​ർ​ഡ​ർ പൊ​ലീ​സ് ഫോ​ഴ്സി​ൽ (ഐ.ടി.ബി.പി) കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം. ഗ്രൂ​പ് സി ​നോ​ൺ​ഗ​സ​റ്റ​ഡ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കോ​ൺ​സ്റ്റ​ബ്ൾ (ജ​ന​റ​ൽ ഡ്യൂ​ട്ടി) ത​സ്തി​ക​യി​ൽ സ്​​പോ​ർ​ട്സ് ക്വോ​ട്ട​യി​ൽ 248 ഒ​ഴി​വു​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ശ​മ്പ​ള​നി​ര​ക്ക് 21,700-69,100 രൂ​പ. നി​ല​വി​ലു​ള്ള എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. വി​വി​ധ സ്​​പോ​ർ​ട്സ്/​ഗെ​യിം​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ:

അ​ത്‍ല​റ്റി​ക്സ്-​പു​രു​ഷ​ന്മാ​ർ 27, വ​നി​ത​ക​ൾ 15; അ​ക്വാ​ട്ടി​ക്സ്-​പു​രു​ഷ​ന്മാ​ർ 39; ഇ​ക്വ​സ്ട്രി​യ​ൻ-​പു​രു​ഷ​ന്മാ​ർ 8; സ്​​പോ​ർ​ട്സ് ഷൂ​ട്ടി​ങ്-​പു​രു​ഷ​ന്മാ​ർ 20, വ​നി​ത​ക​ൾ 15; ബോ​ക്സി​ങ്-​പു​രു​ഷ​ന്മാ​ർ 13, വ​നി​ത​ക​ൾ 8; ഫു​ട്ബാ​ൾ-​പു​രു​ഷ​ന്മാ​ർ 19; ജിം​നാ​സ്റ്റി​ക്സ്-​പു​രു​ഷ​ന്മാ​ർ 12; ഹോ​ക്കി-​പു​രു​ഷ​ന്മാ​ർ 7, വെ​യ്റ്റ്ലി​ഫ്റ്റി​ങ്-​പു​രു​ഷ​ന്മാ​ർ 11, വ​നി​ത​ക​ൾ 7; വു​ഷു-​പു​രു​ഷ​ന്മാ​ർ 2; ക​ബ​ഡി-​വ​നി​ത​ക​ൾ 5; റെ​സ്‍ലി​ങ്-​പു​രു​ഷ​ന്മാ​ർ 6; ആ​ർ​ച്ച​റി-​പു​രു​ഷ​ന്മാ​ർ 4, വ​നി​ത​ക​ൾ 7; ക​യാ​ക്കി​ങ്-​വ​നി​ത​ക​ൾ 4; കാ​നോ​യി​ങ്-​വ​നി​ത​ക​ൾ 6; റോ​വി​ങ്-​പു​രു​ഷ​ന്മാ​ർ 2, വ​നി​ത​ക​ൾ 8.

യോ​ഗ്യ​ത​മാ​ന​ദ​ണ്ഡ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും അട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://recruitment.itbpolice.nic.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​ഫീ​സ് 100 രൂ​പ. വ​നി​ത​ക​ൾ, എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ഫീ​സി​ല്ല. ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 28 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Similar News