പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 63കാരന് പത്തുവർഷം തടവും 25000 രൂപ പിഴയും
കരുനാഗപ്പള്ളി: വികലാംഗയും പട്ടികജാതി വിഭാഗത്തിൽപെട്ടതുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 63കാരന് പത്തുവർഷം തടവും 25000 രൂപ പിഴയും ശിക്ഷ. പാവുമ്പ തെക്ക് ചാങ്ങേത്ത് കിഴക്കതിൽ കാർത്തികേയനെയാണ്…
;കരുനാഗപ്പള്ളി: വികലാംഗയും പട്ടികജാതി വിഭാഗത്തിൽപെട്ടതുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 63കാരന് പത്തുവർഷം തടവും 25000 രൂപ പിഴയും ശിക്ഷ. പാവുമ്പ തെക്ക് ചാങ്ങേത്ത് കിഴക്കതിൽ കാർത്തികേയനെയാണ് ശിക്ഷിച്ചത്.
മറ്റാരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് കേസ്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വിധിയിൽ പറയുന്നു. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാറാണ് കേസിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.