തന്‍റെ വാഹനം എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വേണ്ടി, പ്രതികളെ കസ്റ്റഡിയിൽ എടുത്തത് തന്‍റെ കാറിൽ നിന്ന്; സ്ഥിരീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം തന്നിലെത്തിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസിന് പിന്നിൽ സി.പി.എം-ബി.ജ.പി…
കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം തന്നിലെത്തിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസിന് പിന്നിൽ സി.പി.എം-ബി.ജ.പി കൂട്ടുകെട്ടാണെന്നും രാഹുൽ ആരോപിച്ചു.
കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് തന്‍റെ വാഹനത്തിൽ നിന്നാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുക്കുമ്പോൾ അവർക്ക് നോട്ടീസ് നൽകിയിരുന്നില്ല. അറസ്റ്റിലായവരെ പൊലീസിന്‍റെ എഫ്.ഐ.ആറിൽ കുറ്റാരോപിതരാക്കിയിട്ടില്ല. അവർ കുറ്റവാളികളാണെങ്കിൽ തള്ളിപ്പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ വാഹനം എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വേണ്ടിയുള്ളതാണ്. ഏത് പ്രവർത്തകനും വാഹനത്തിൽ കയറാം. കേസിൽ നീതിയുക്ത അന്വേഷണം നടക്കട്ടെയെന്നും രാഹുൽ വ്യക്തമാക്കി.
ചോദ്യം ചെയ്യാൻ വിളിച്ചാൽ ഊർജസ്വലനായി നടന്നു തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്തെത്തും. ചോദ്യം ചെയ്യാൻ വിളിക്കുന്നവർ നെഞ്ചുവേദനയെ തുടർന്ന് സ്ക്രെച്ചസിൽ പോകുന്നതാണ് കണ്ണൂരിലുള്ളവർ കണ്ടിട്ടുള്ളതെന്നും രാഹുൽ പരിഹസിച്ചു.