ശബരിമല ദർശനത്തിനെത്തിയ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിൽ വെച്ച് രാവിലെയായിരുന്നു സംഭവം.…

;

By :  Editor
Update: 2023-11-23 05:29 GMT

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിൽ വെച്ച് രാവിലെയായിരുന്നു സംഭവം.

കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിക്കും ശബരിമല ദർശനത്തിനിടെ പാമ്പ് കടിയേറ്റിരുന്നു.

Tags:    

Similar News