ഐ.ഡി.ബി.ഐ ബാങ്കിൽ 2100 ഒഴിവ്

ഐ.​ഡി.​ബി.​ഐ ബാ​ങ്ക് ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ​മാ​രെ​യും (800 ഒ​ഴി​വ്), 1300 എ​ക്സി​ക്യൂ​ട്ടി​വു​മാ​രെ​യും (സെ​യി​ൽ​സ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ്) നി​യ​മി​ക്കു​ന്നു (പ​ര​സ്യ ന​മ്പ​ർ 10/2023-24). വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം…

By :  Editor
Update: 2023-11-23 21:56 GMT

ഐ.​ഡി.​ബി.​ഐ ബാ​ങ്ക് ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ​മാ​രെ​യും (800 ഒ​ഴി​വ്), 1300 എ​ക്സി​ക്യൂ​ട്ടി​വു​മാ​രെ​യും (സെ​യി​ൽ​സ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ്) നി​യ​മി​ക്കു​ന്നു (പ​ര​സ്യ ന​മ്പ​ർ 10/2023-24). വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.idbibank.in/careersൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

​യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ബി​രു​ദം. ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ ത​സ്തി​ക​ക്ക് 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദ​മെ​ടു​ത്തി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 20-25. ക​മ്പ്യൂ​ട്ട​ർ പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രി​ക്ക​ണം.

അ​പേ​ക്ഷ​ഫീ​സ്: 1000 രൂ​പ, എ​സ്.​സി, എ​സ്.​ടി, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 200 രൂ​പ മ​തി. ഡെ​ബി​റ്റ്/​ക്ര​ഡി​റ്റ് കാ​ർ​ഡ്, ഇ​ന്റ​ർ​നെ​റ്റ് ബാ​ങ്കി​ങ് മു​ഖാ​ന്ത​രം ഫീ​സ് അ​ട​ക്കാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ ആ​റു​വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​രാ​ൾ​ക്ക് ഏ​തെ​ങ്കി​ലു​മൊ​രു ത​സ്തി​ക​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടി​വ് ത​സ്തി​ക​യി​ലേ​ത് ക​രാ​ർ നി​യ​മ​ന​മാ​ണ്. പ്ര​തി​മാ​സം ആ​ദ്യ​വ​ർ​ഷം 29,000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 31,000 രൂ​പ​യു​മാ​ണ് ശ​മ്പ​ളം. ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ സ്ഥി​ര​നി​യ​മ​ന​മാ​ണ്. ആ​ദ്യ​ത്തെ ഒ​രു വ​ർ​ഷം പ്ര​ബേ​ഷ​നി​ലാ​യി​രി​ക്കും. 6.14-6.50 ല​ക്ഷം രൂ​പ​യാ​ണ് വാ​ർ​ഷി​ക ശ​മ്പ​ളം.

ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് ഡോ​ക്യു​മെ​ന്റ് വെ​രി​ഫി​ക്കേ​ഷ​ൻ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കൊ​ച്ചി, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വ​യും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യും പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

Similar News