സർവകലാശാല വാർത്തകൾ

കാ​ലി​ക്ക​റ്റ് പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍ തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദം ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് ന​വം​ബ​ർ…

By :  Editor
Update: 2023-11-23 22:10 GMT

കാ​ലി​ക്ക​റ്റ്

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ന്‍

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദം ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് ന​വം​ബ​ർ 24 മു​ത​ല്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും. പി​ഴ​യി​ല്ലാ​തെ ഡി​സം​ബ​ര്‍ ഏ​ഴ് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2023 പ​രീ​ക്ഷ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്ക് 24 മു​ത​ല്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും. പി​ഴ​യി​ല്ലാ​തെ ഡി​സം​ബ​ര്‍ നാ​ല് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ ആ​റ് വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫി​നാ​ന്‍സ്, എം.​ബി.​എ ഹെ​ൽ​ത്ത് കെ​യ​ര്‍ മാ​നേ​ജ്മെ​ന്റ്, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (സി.​യു.​സി.​എ​സ്.​എ​സ്- ഫു​ള്‍ടൈം, പാ​ര്‍ട്ട് ടൈം) ​റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി ജ​നു​വ​രി 2024 പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പി​ഴ​യി​ല്ലാ​തെ ഡി​സം​ബ​ര്‍ 13 വ​രെ​യും പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ സെ​മ​സ്റ്റ​ര്‍ എം.​എ, എം.​എ​സ് സി, ​എം.​കോം, എം.​എ​സ്.​ഡ​ബ്ല്യു, എം.​സി.​ജെ, എം.​ടി.​ടി.​എം, എം.​ബി.​ഇ, എം.​ടി.​എ​ച്ച്.​എം, എം.​എ​ച്ച്.​എം 2023 സെ​പ്റ്റം​ബ​ര്‍ ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം ഡി​സം​ബ​ര്‍ 10 വ​രേ​ക്ക് നീ​ട്ടി.

പ​രീ​ക്ഷ ഫ​ലം

വി​ദൂ​ര​വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ അ​റ​ബി​ക് (2021 പ്ര​വേ​ശ​നം) ന​വം​ബ​ര്‍ 2021, ഒ​ന്നാം വ​ര്‍ഷ അ​റ​ബി​ക് (2018 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍ മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ മ​ള്‍ട്ടി​മീ​ഡി​യ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാർഷിക സർവകലാശാല

ജൈ​വ​കൃ​ഷി ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

തൃ​ശൂ​ർ: കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ച്ച നൂ​ത​ന കോ​ഴ്സു​ക​ളു​ടെ ഭാ​ഗ​മാ​യി വി​ജ്ഞാ​ന വ്യാ​പ​ന ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ലു​ള്ള മ​ണ്ണു​ത്തി സെ​ൻ​ട്ര​ൽ ട്രെ​യ്നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ‘വി​ള സു​സ്ഥി​ര​ത​ക്കു​ള്ള ജൈ​വ ഇ​ട​പെ​ട​ലു​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ മൂ​ന്നു​മാ​സ​ത്തെ ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ന​ട​ത്തു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന പ​ക്ഷം കോ​ഴ്സ് ഫീ​സ് 4000 രൂ​പ​യും അ​ട​ക്ക​ണം. ജൈ​വ​കൃ​ഷി​യു​ടെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ന​ട​ത്തു​ന്ന ഈ ​കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ജൈ​വ ഫാ​മു​ക​ളി​ലെ ജോ​ലി​ക്കും സം​രം​ഭ​ങ്ങ​ൾ​ക്കും കോ​ഴ്സ് വ​ഴി​യൊ​രു​ക്കും. ഫോ​ൺ: 0487-2371104. വെ​ബ് സൈ​റ്റ്: https://cti.kau.in

Similar News