'ഹെഡ് ആൻഡ് നെക്ക്' ക്യാന്‍സറിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കാം
വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ് 'ഹെഡ് ആൻഡ് നെക്ക്' ക്യാന്‍സര്‍ head-and-neck-cancer ആദ്യം പിടിപെടുന്നത്. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ…
വായ, നാവ്, തൊണ്ട, ചുണ്ടുകള്‍, ഉമിനീര്‍ ഗ്രന്ഥി, മൂക്ക്, ചെവി എന്നിവിടങ്ങളിലാണ് 'ഹെഡ് ആൻഡ് നെക്ക്' ക്യാന്‍സര്‍ head-and-neck-cancer ആദ്യം പിടിപെടുന്നത്. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്നിവയാണ് ഈ ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണങ്ങള്‍.
തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന, ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് , വായില്‍ ഉണങ്ങാത്ത മുറിവുകള്‍, വായിലെ അള്‍സര്‍, മോണയില്‍ നിന്ന് രക്തം പൊടിയുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക എന്നിവയും ലക്ഷണങ്ങളാകാം.
നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, ശ്വാസ തടസം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തലവേദന, മുഖത്തിന് വീക്കം, കഴുത്തിന് വീക്കം, മൂക്കില്‍ നിന്ന് രക്തസ്രാവം തുടങ്ങിയവയും ലക്ഷണങ്ങളാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സറിനെ ഗുരുതരമാക്കുന്നത്.
————————————————————
Disclaimer: This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.eveningkeralanews.com does not claim responsibility for this information