കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കി സുപ്രീംകോടതി; പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്, സർക്കാരിന് കനത്ത തിരിച്ചടി

കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. സംസ്ഥാന സർക്കാരിന് കനത്ത…

By :  Editor
Update: 2023-11-30 00:31 GMT

കണ്ണൂർ സർവകലാശാല വിസിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി കണ്ടെത്തി. സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്താണ് ഹർജി. പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീം കോടതി പറ‍ഞ്ഞു.

നാലു വിഷയങ്ങളിലാണ് പരിഗണിച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്നു വിഷയങ്ങളിൽ കോടതി സർക്കാരിനൊപ്പം നിന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബാഹ്യശക്തികൾക്കു വഴങ്ങിയെന്ന് കോടതി നിരീക്ഷിച്ചു. നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്നും കോടതി പറഞ്ഞു. സർക്കാരിനെയും ഗവർണറെയും ഒരുപോലെ സുപ്രീം കോടതി വിമർശിച്ചു.

കണ്ണൂർ സർവകലാശാലയുടെ നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞവരെ വിസിയായി നിയമിക്കാൻ കഴിയില്ല. ഇതു പുനർനിയമനത്തിനു ബാധകമാവില്ലെന്നാണു കേരളത്തിനു വേണ്ടി സീനിയർ അഭിഭാഷകനായ വേണുഗോപാൽ വാദിച്ചത്. 2 തവണയിൽ കൂടുതൽ നിയമനം പാടില്ലെന്നതു മാത്രമാണ് അയോഗ്യതയെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും പുനർനിയമനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രനു വേണ്ടി ബസവപ്രഭു പാട്ടീലും വാദിച്ചിരുന്നു.

Tags:    

Similar News