പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനം: വിമർശനവുമായി ബൃന്ദ കാരാട്ട്

തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം  ബൃന്ദ കാരാട്ട്. ലോകം മുഴുവൻ പലസ്തീൻ ജനതക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ് തുടരുന്ന…

;

By :  Editor
Update: 2023-12-07 04:59 GMT

തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ലോകം മുഴുവൻ പലസ്തീൻ ജനതക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ് തുടരുന്ന കുറ്റകരമായ മൗനം യുഡിഎഫ് ഘടകകക്ഷികൾ ഗൗരവത്തോടെ കാണണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

ഇസ്രയേൽ അനുകൂല നിലപാട് സ്വീകരിച്ച മോദിസർക്കാർ ഇന്ത്യയുടെ ചരിത്രപാരമ്പര്യത്തെയാണ് നാണംകെടുത്തിയത്. യുഎന്നിൽ 120 രാജ്യങ്ങൾ പലസ്തീൻ അനുകൂല പ്രമേയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ വിട്ടുനിന്നു. സങ്കുചിത വർഗീയ താൽപ്പര്യവും ന്യൂനപക്ഷവിരുദ്ധതയും മുൻനിർത്തിയാണ് മോദിസർക്കാർ ഈ നിലപാട് സ്വീകരിച്ചത്.

പലസ്തീൻ ജനതയ്ക്കായി പാർലമെന്റിൽ പ്രമേയം കൊണ്ടുവരണമെന്ന സിപിഐ എമ്മിന്റെ ആവശ്യം പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഭൂരിഭാഗവും അനുകൂലിച്ചു. അപ്പോഴും കോൺഗ്രസ് മൗനം തുടർന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പുരോഗമന സാംസ്‌കാരിക സംഘടന സംഘടിപ്പിച്ച പരിപാടിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. കോൺഗ്രസിന്റെ നിലപാട് ജനം വിലയിരുത്തുന്നുണ്ടെന്ന് ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

Tags:    

Similar News