പേടിപ്പിക്കാന്‍ നോക്കേണ്ട, ആക്രമിക്കുന്നവര്‍ നേരിട്ടു വരട്ടെ; കോഴിക്കോട് നഗരത്തില്‍ ഇറങ്ങി ഗവര്‍ണര്‍; കുട്ടികളെ വാരിയെടുത്തും ചേര്‍ത്തുപിടിച്ചും മുന്നോട്ട്‌

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിലിറങ്ങി നടക്കുന്നു. റോഡിലിറങ്ങി ഗവർണർ ജനങ്ങളുമായി സംവദിച്ചു, സെൽഫിയെടുത്തു. കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചു. തനിക്ക് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഗവർണർ…

By :  Editor
Update: 2023-12-18 02:21 GMT

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിലിറങ്ങി നടക്കുന്നു. റോഡിലിറങ്ങി ഗവർണർ ജനങ്ങളുമായി സംവദിച്ചു, സെൽഫിയെടുത്തു. കുട്ടികളെ കയ്യിലെടുത്ത് ലാളിച്ചു. തനിക്ക് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചാണ് ഗവർണർ കോഴിക്കോട് മിഠായിത്തെരുവിൽ ഇറങ്ങിയത്. ജനങ്ങൾ തനിക്ക് സുരക്ഷ ഒരുക്കുമെന്നും ഗവർണർ പറഞ്ഞു. ഗവർണർ നിഷേധിച്ചെങ്കിലും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹമാണ് ഗവർണർക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.

മിഠായിത്തെരുവിലെ ഹൽവ കടയിൽ കയറിയ ഗവർണർ, ഹൽവ രുചിച്ചുനോക്കി. വ്യാപാരികളുമായി സംവദിച്ച അദ്ദേഹം ഹൽവ വാങ്ങുകയും ചെയ്തു. കുട്ടികളെ ചേര്‍ത്തുപിടിച്ചും നാട്ടുകാര്‍ക്കു കൈകൊടുത്തും സംസാരിച്ചും മുന്നോട്ടുനീങ്ങിയ ഗവർണർ, രണ്ടു കുട്ടികളെ വാരിയെടുത്തത് കൗതുകമായി. ഗവർണർക്ക് അഭിവാദ്യവുമായി ബിജെപി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News