കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണവുമായി മൂന്ന് യാത്രികര്‍ പിടിയില്‍

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റീ​വ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ന്‍സും ക​സ്റ്റം​സും ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് കി​ലോ സ്വ​ര്‍ണ​വു​മാ​യി മൂ​ന്ന് യാ​ത്രി​ക​ര്‍ പി​ടി​യി​ലാ​യി. ഡി.​ആ​ര്‍.​ഐ സം​ഘ​വും ക​സ്റ്റം​സും…

;

By :  Editor
Update: 2023-12-19 23:24 GMT

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റീ​വ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ന്‍സും ക​സ്റ്റം​സും ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് കി​ലോ സ്വ​ര്‍ണ​വു​മാ​യി മൂ​ന്ന് യാ​ത്രി​ക​ര്‍ പി​ടി​യി​ലാ​യി. ഡി.​ആ​ര്‍.​ഐ സം​ഘ​വും ക​സ്റ്റം​സും ചേ​ര്‍ന്ന് ര​ണ്ട് യാ​ത്ര​ക്കാ​രെ​യും ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് ഓ​ഫി​സ​ര്‍മാ​രു​ടെ സം​ഘം ഒ​രാ​ളെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ന്‍സും ക​സ്റ്റം​സും ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ല​പ്പു​റം മീ​ന​ട​ത്തൂ​ര്‍ മൂ​ത്തേ​ട​ത്ത് ഷി​ഹാ​ബു​ദ്ദീ​ന്‍ (44), ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി ആ​ശ തോ​മ​സ് (33) എ​ന്നി​വ​രും ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് പ​രി​ശോ​ധ​ന​യി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഉ​ള്ളി​യു​റേ​മ്മ​ല്‍ ഹാ​രി​സു​മാ​ണ് (42) പി​ടി​യി​ലാ​യ​ത്.

അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലെ യാ​ത്രി​ക​രാ​യി​രു​ന്നു ഷി​ഹാ​ബു​ദ്ദീ​നും ആ​ശ തോ​മ​സും. ഡി.​ആ​ര്‍.​ഐ, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​വ​രു​ടേ​യും ശ​രീ​ര​ത്തി​ന​ക​ത്ത് മി​ശ്രി​ത രൂ​പ​ത്തി​ല്‍ ക്യാ​പ്‌​സ്യൂ​ളു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച 2.142 കി​ലോ​ഗ്രാം സ്വ​ര്‍ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​പ​ണി​യി​ല്‍ 1.33 കോ​ടി രൂ​പ വി​ല വ​രും. അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ലെ​ത്തി​യ ഹാ​രി​സ് നാ​ല് ക്യാ​പ്‌​സ്യൂ​ളു​ക​ളി​ലാ​യി 842 ഗ്രാം ​സ്വ​ര്‍ണ​മാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്യാ​പ്‌​സ്യൂ​ളു​ക​ളി​ലാ​ക്കി മി​ശ്രി​ത രൂ​പ​ത്തി​ലെ​ത്തി​ച്ച സ്വ​ര്‍ണം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ന് 52 ല​ക്ഷം രൂ​പ വി​ല വ​രു​മെ​ന്നും മൂ​ന്ന് കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം ഊ​ര്‍ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Tags:    

Similar News