വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സി.പി.എം നേതാവിനെതിരെ നടപടി

തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കാൻ സി.പി.എം തീരുമാനം. തിരുവല്ലയിലെ പ്രാദേശിക നേതാവും സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സിസി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് പത്തനംതിട്ട…

By :  Editor
Update: 2023-12-24 02:59 GMT

തിരുവല്ല: പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കാൻ സി.പി.എം തീരുമാനം. തിരുവല്ലയിലെ പ്രാദേശിക നേതാവും സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സിസി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് പത്തനംതിട്ട ജില്ല കമ്മിറ്റി തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചതുമായ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.

2018ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകുകയായിരുന്നു. ഇതിനിടെ വീട്ടമ്മയുടെ നഗ്നചിത്രം എടുത്തു പ്രചരിപ്പിച്ചു എന്ന പരാതിയും ഉയർന്നു. ഗുരുതരമായ നിരവധി പരാതികൾ നേതൃത്വത്തിന് കിട്ടിയതിനെ തുടർന്നാണ് നടപടി. സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോൻ.

Tags:    

Similar News