അഭി‌മാന നിമിഷം, അർജുന ഏറ്റുവാങ്ങി ഷമി; സ്വപ്നം സഫലമായെന്ന് താരം; കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു

mohammed shamiരാജ്യത്തെ പരമോന്നത കായിക ബഹുമതികൾ രാഷ്‌ട്രപതി ഭവനിൽ വിതരണം ചെയ്തു. ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമി അർജുന പുരസ്കാരം രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്ന്…

;

By :  Editor
Update: 2024-01-09 05:24 GMT

mohammed shamiരാജ്യത്തെ പരമോന്നത കായിക ബഹുമതികൾ രാഷ്‌ട്രപതി ഭവനിൽ വിതരണം ചെയ്തു. ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമി അർജുന പുരസ്കാരം രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. രാജ്യത്തെ രണ്ടാമത്തെ പരമോന്നത കായിക ബഹുമതിയാണ് അർജുന. പോയ നാലുവർഷത്തെ കായിക രം​ഗത്തെ സംഭാവനകൾ പരി​ഗണിച്ചാണ് താരങ്ങൾക്ക് പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്.

2023 ഏക​ദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനായിരുന്നു മുഹമ്മദ് ഷമി 24 വിക്കറ്റുകളാണ് നേടിയത്. സ്വപ്നം സഫലമായെന്നും. ഈ അവാർഡിന് എന്നെ പരി​ഗണിച്ചതിലും നിർദ്ദേശിച്ചതിലും നന്ദിയുണ്ടെന്നും ഷമി വ്യക്തമാക്കിയിരുന്നു.

ആർച്ചറി താരങ്ങളായ ഓജസ് പ്രവീൺ,ശീതൾ ​ദേവി, അദിതി ​ഗോപിചന്ദ്, റെസ്ലിം​ഗ് താരം അന്തിം പം​ഗൽ എന്നിവരും പുരസ്കാരം സ്വീകരിച്ചു. ഷൂട്ടിം​ഗ് താരം ഐശ്വരി പ്രതാപ് സിം​ഗ്, സ്റ്റിപിൾ ചേസർ പാരുൾ ചൗദരി എന്നിവരും പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്.

Tags:    

Similar News