വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നു? നിശ്ചയം ഫെബ്രുവരിയിൽ !
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദന്നയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാം വാരം ഉണ്ടാകുമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം…
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദന്നയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ഇരുവരുടെയും വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാം വാരം ഉണ്ടാകുമെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇരുവരും പ്രണയത്തിലാണ് എന്നത് ഇപ്പോഴും സ്ഥിരീകരിക്കാത്ത ഗോസിപ്പുകളാണ്. പ്രണയവാർത്തകളെ പറ്റി ചോദിക്കുന്പോഴെല്ലാം ചിരി മാത്രമായിരുന്നു ഇവരുടെ മറുപടി.
എന്നാൽ ഇരുവരും അവധി ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതും പതിവാണ്. സൂപ്പർ ഹിറ്റായി മാറിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായി ഇവർ മാറി. പിന്നീട് ഡിയര്‍ കോമറേഡ് എന്ന ചിത്രത്തിലൂടെ വീണ്ടും ആരാധകരുടെ മനസ് കവരാൻ ഇവർക്കായി.
മാലദ്വീപിൽ അവധി ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ചേർത്ത് ഗോസിപ്പുകൾ പരന്നിരുന്നു. ഈയടുത്ത് അനിമൽ സിനിമയുടെ പ്രചരണാർഥം ബാലകൃഷ്ണയുടെ ടോക് ഷോയില്‍ രശ്മിക പങ്കെടുത്തിരുന്നു.
ആ ഷോയില്‍ സംവിധായകന്റെ ഫോണില്‍ വിജയ് ദേവരകൊണ്ടയെ വിളിച്ച് രശ്മിക സംസാരിച്ചത് അഭ്യൂഹങ്ങള്‍ വർധിപ്പിച്ചിരുന്നു. രണ്‍ബീറാണോ,വിജയ് ദേവരകൊണ്ടയാണോ മികച്ച ഹീറോ എന്ന ചോദ്യത്തിനടക്കം രസകരമായ മറുപടിയാണ് ഷോയില്‍ രശ്മിക നല്‍കിയത്.