അഫ്ഗാനില്‍ ഭൂചലനം; തീവ്രത 6.3; ഉത്തേരന്ത്യയിലും പ്രകമ്പനം
കാബൂള്‍: അഫ്ഗാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6. 3 തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുകുഷ് മേഖലയാണ് പ്രഭവകേന്ദ്രം. ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. കാബൂളില്‍…
By : Editor
Update: 2024-01-11 07:07 GMT
കാബൂള്‍: അഫ്ഗാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6. 3 തീവ്രത രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുകുഷ് മേഖലയാണ് പ്രഭവകേന്ദ്രം.
ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. കാബൂളില്‍ നിന്ന് 241 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.
ഇതിന്റെ ഭാഗമായി ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളിലും ജമ്മുകശ്മീരിലും പാകിസ്ഥാനിലെ ലാഹോറിലും ഇസ്ലാമാബാദിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടു.