ലോകകപ്പ് ആര്‍ക്ക് എന്നറിയാന്‍ ഇനി നാല് നാളുകള്‍ മാത്രം
മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ആര്‍ക്ക് എന്നറിയാന്‍ ഇനി വെറും നാല് നാളുകള്‍ മാത്രം. സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെയും മറ്റന്നാളും നടക്കും. 32 ടീമുകളിലായി തുടങ്ങിയ…
മോസ്‌കോ: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ആര്‍ക്ക് എന്നറിയാന്‍ ഇനി വെറും നാല് നാളുകള്‍ മാത്രം. സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെയും മറ്റന്നാളും നടക്കും. 32 ടീമുകളിലായി തുടങ്ങിയ യാത്ര നാല് ടീമുകളിലേക്കായി ചുരുങ്ങിയിരിക്കുന്നു. ഇംഗ്ലണ്ടും ഫ്രാന്‍സും ബെല്‍ജിയവും ക്രൊയേഷ്യയും മാത്രമാണ് അവശേഷിക്കുന്നത്.രണ്ട് സെമി ഫൈനലുകളും, ലൂസേഴ്‌സ് ഫൈനലും, ഫൈനലും.
ആദ്യ ഫൈനലിസ്റ്റിനെ നിര്‍ണയിക്കുന്ന ഒന്നാംസെമിയില്‍ മുന്‍ചാമ്പ്യന്മാരായ ഫ്രാന്‍സും ഇതുവരെ ഫൈനല്‍ കണ്ടിട്ടില്ലാത്ത ബെല്‍ജിയവും നേരിടും. യുവത്വമാണ് ഫ്രാന്‍സിന് മുതല്‍ക്കൂട്ടെങ്കില്‍ പരിചയസമ്പത്താണ് ബെല്‍ജിയത്തിന് വജ്രായുധം. മുന്‍മത്സരങ്ങളില്‍ തങ്ങളുടെ ശക്തി സ്രോതസ്സ് ശരിക്കും മുതലാക്കിയ ഇരുടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം പ്രവചനാതീതമാണ്.
ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യ ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 11.30നാണ് രണ്ട് സെമിയും നടക്കുന്നത്.