പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂരില്‍ വിവാഹസമയത്തില്‍ മാറ്റം; പ്രവേശനം 20 പേര്‍ക്ക് മാത്രം

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല, വിവാഹത്തിനെത്തുന്നവര്‍ക്ക്…

By :  Editor
Update: 2024-01-12 06:24 GMT

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല,

വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിവാഹ സംഘത്തില്‍ 20 പേര്‍ക്ക് മാത്രമെ പ്രവേശനമുള്ളു. അതിനായി പ്രത്യേകം പാസ് എടുക്കണം. രാവിലെ ക്ഷേത്രത്തില്‍ ചോറൂണിനും തുലഭാരത്തിനും അനുമതിയില്ല.

ജനുവരി 17ന് രാവിലെ 8.45നാണ് മോദി വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. 8.10ന് ക്ഷേത്രദര്‍ശനത്തിനായി നരേന്ദ്രമോദി എത്തും. അരമണിക്കൂര്‍ ദര്‍ശനം കഴിഞ്ഞ് പുറത്തുകടക്കും.തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്തയുടന്‍ കൊച്ചിയിലേക്ക് മടങ്ങും. അവിടെ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങും.

Tags:    

Similar News